പീരുമേട് : കനത്ത മഴയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ എം.എൽ.എയും സംഘവും മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. കുട്ടിക്കാനത്തിന് സമീപം മുറിഞ്ഞുപുഴയിൽ എം.എൽ.എ വാഴൂർ സോമനും ഉദ്യോഗസ്ഥരുടെ സംഘവും രാത്രി രക്ഷാപ്രവർത്തനത്തിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി എത്തിയപ്പോഴാണ് ഇവർ നിന്നിരുന്നതിന്റെ തൊട്ടടുത്ത മണ്ണിടിച്ചുലുണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്‌സുകാർ എം.എൽ.എയെ സംഭവസ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.