തിരുവനന്തപുരം : കനത്ത മഴയിൽ റോഡിൽ പൊട്ടി വീണ കേബിളിൽ കുടുങ്ങി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും പോസ്റ്റിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ലക്ഷം വീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാല് പേർക്കാണ് പരിക്ക് . ഇതിൽ മണിയൻ എന്നയാളുടെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴുമണിയോടെ തിരുവനന്തപുരം പാനക്കോടാണ് സംഭവം. . റോഡിൽ കേബിൾ കിടക്കുന്നത് കണ്ട് ഇവർ സഞ്ചരിച്ച കാർ വെട്ടിച്ച് മാറ്റിയപ്പോഴാണ് കാർ കേബിളിൽ കുടുങ്ങി അപകടമുണ്ടായത്.