കോട്ടയം : കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസസ്‌പെൻഷൻ. ബസ് ഓടിച്ച ഡ്രൈവർ എസ് ജയദീപിനെയാണ് സസ്‌പെൻഡ് ചെയ്തത്. കോട്ടയം പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ വെള്ളക്കെട്ടിൽ ബസ് മുങ്ങിപ്പോയിരുന്നു. സാഹസികമായാണ് ഇതിലെ യാത്രക്കാരെ പുറത്തെത്തിച്ചത്. ബസിന്റെ എഞ്ചിൻ നിലച്ചു പോയതിനാൽ വടം ഉപയോഗിച്ച് വലിച്ചു കയറ്റുകയാണുണ്ടായത്.
യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെൻഡ് ചെയ്യാൻ കെ.എസ.്ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്ക് ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകുകയായിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് എസ്. ജയദീപ്.