ആലപ്പുഴ- ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന സംഘത്തിലെ രണ്ടു യുവാക്കളെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കായംകുളം പെരിങ്ങാല, ദേശത്തിനകം മുറി പന്തപ്ലാവില്‍ ലക്ഷംവീട് കോളനിയില്‍ അഷ്റഫ് മകന് അന്‍ഷാദ് (29), ഭരണിക്കാവ് പള്ളിക്കല്‍ നാടുവിലേമുറി ജയഭവനില്‍ ത്യാഗരാജന് മകന് അജേഷ് (35) എന്നിവരെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പകല്‍ നാലുമണിയോടടുത്ത്
മാന്നാര്‍ വീയപുരം റോഡില്‍ ജിജി പ്ലാസക്ക് സമീപത്ത് കൂടി നടന്നു പോവുകയായിരുന്ന മാന്നാര്‍ പാവുക്കര ചെറുകര വേങ്ങഴിയില്‍
വര്‍ഗീസിന്റെ ഭാര്യ അന്നമ്മ വര്‍ഗീസിന്റെ (75) കഴുത്തില്‍ കിടന്ന രണ്ടര പവന് തൂക്കം വരുന്ന കുരിശും മിന്നും അടങ്ങിയ സ്വര്‍ണമാല പറിച്ചെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ ഇവര്‍ വഴി ചോദിക്കാനെന്ന വ്യാജേന വീട്ടമ്മയുടെ അടുത്തെത്തി സംസാരിക്കുന്നതിനിടയില്‍ പുറകിലിരുന്നയാള്‍ സ്വര്‍ണ മാല പറിച്ചെടുക്കുകയായിരുന്നു. മാന്നാര്‍ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സുനുമോന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിദ്ധീഖുല്‍ അക്ബര്‍, സാജിദ്, പ്രവീണ്‍, ഹാഷിം, അനൂപ്, ജഗദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കായംകുളം രണ്ടാം കുറ്റിക്ക് സമീപം റോഡില്‍നിന്നു അറസ്റ്റ് ചെയ്തത്.