ബെയ്ശ്- പൊതു പ്രവര്‍ത്തകര്‍ സമൂഹത്തിന്റെ പൊതു സ്വത്താണെന്നും അവരുടെ ദൈനംദിന ഇടപെടലുകള്‍ മാതൃകാപരമാകണമെന്നും ഹാരിസ് കല്ലായ് പറഞ്ഞു. ബെയ്ശ് കെ.എം.സി.സി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹാരിസ്.
ചടങ്ങില്‍ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കുറ്റിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
കോമു ഹാജി ക്ലാരി ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി ജമാല്‍ കമ്പില്‍ സ്വാഗതം പറഞ്ഞു.
ഡോ. മന്‍സൂര്‍ നാലകത്ത് മുഖ്യ പ്രഭാഷണം നടത്തി. ശമീര്‍ അമ്പലപ്പാറ, ജമാല്‍ കാട്ടാമ്പള്ളി, കോമു ഹാജി ക്ലാരി, സിറാജ് മുക്കം, അക്ബര്‍ പറപ്പൂര്‍, മുജീബ് പാണക്കാട്, സഎന്നവര്‍ പ്രസംഗിച്ചു. യാസിര്‍ വാല്‍ക്കണ്ടി നന്ദി പറഞ്ഞു.