തൊടുപുഴ: തൊടുപുഴ കാഞ്ഞാറിൽ കനത്ത മഴയെത്തുടർന്ന് ഒഴുക്കിൽപെട്ട കാറിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. തൊടുപുഴ രജിസ്‌ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാർ ആണ് ഒഴുക്കിൽപ്പെട്ടത്. ശക്തമായ മഴയിൽ ടൗണിൽ വെള്ളം കയറി കാർ പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. കാറിൽഎത്രപേരുണ്ടായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായിട്ടില്ല.
ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്നവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്.