കണ്ണൂർ- ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി കുട്ടികളുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്ന് കെപിസിസി അധ്യക്ഷനും എം.പിയുമായ കെ സുധാകരന്‍.
കേരളത്തില്‍ മാര്‍ക്ക് ജിഹാദ് ആണെന്ന് വംശീയ വിരുദ്ധ പരാമര്‍ശം നടത്തിയ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകന്‍ പ്രൊഫ. രാകേഷ് പാണ്ഡെയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനെ ഭയന്നാകാം കേരള മുഖ്യമന്ത്രി വിഷയത്തില്‍ കുറ്റകരമായ മൗനം പാലിക്കുന്നതെന്ന് സുധാകരന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. രാഷ്ടപ്രതിക്ക് നല്‍കിയ കത്തിന്‍റെ പകർപ്പും പങ്കുവെച്ചു
ഫേസ്ബുക്ക് പോസ്റ്റ്
മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിഷം തുപ്പിയ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട രാഷ്ട്രപതിയ്ക്ക് കത്ത് നല്‍കി.
ഈ വിഷയത്തില്‍ സംഘപരിവാറിനെ ഭയന്നാകാം കേരള മുഖ്യമന്ത്രി കുറ്റകരമായ മൗനം പാലിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നു, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി കുട്ടികളുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും.