തൃശൂര്‍- വേലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വൃദ്ധക്ക് ദാരുണാന്ത്യം. ഇവരുടെ ഭര്‍ത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേച്ചേരി സ്വദേശി കിഴിത്തുള്ളിക്കല്‍ ആമിന (60) ആണ് മരിച്ചത്. ആമിനയുടെ ഭര്‍ത്താവ് ബീരാന്‍കുട്ടിയെ (65) ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വേലൂര്‍ എരുമപ്പെട്ടി തയ്യൂര്‍ റോഡില്‍ പാല്‍സൊസൈറ്റിക്ക് സമീപം ഉച്ച കഴിഞ്ഞാണ് അപകടം. സമീപത്തെ വീട്ടില്‍നിന്ന് കാര്‍ പുറകോട്ട് എടുക്കുമ്പോള്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഇവരെ കേച്ചേരി ആക്ടസ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആമിനയുടെ ജീവന്‍ രക്ഷിക്കാനായില്ല.