ദുബായ്- അബുദാബിയിൽ വീണ്ടും മലയാളിക്കൊപ്പം ഭാഗ്യം. അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് പതിനെട്ട് കോടി രൂപയുടെ സമ്മാനം. ഇന്ന് നടന്ന നറുക്കെടുപ്പിലാണ് സുനിൽ മാപ്പട്ട കൃഷ്ണൻ കുട്ടി നായർ എന്നയാൾ പത്തു മില്യൺ ദിർഹം നേടിയത്.(ടിക്കറ്റ് നമ്പർ 01 6299). സീരീസ് 188 നമ്പർ നറുക്കെടുപ്പിലാണ് സമ്മാനം കടാക്ഷിച്ചത്. ഇന്ന് നടന്ന നറുക്കെടുപ്പിൽ വേറെ ഇന്ത്യക്കാർക്കും സമ്മാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നറുക്കെടുപ്പിലും മലയാളിയായിരുന്നു 12 മില്യൺ സമ്മാനം നേടിയിരുന്നത്. ആലപ്പുഴ സ്വദേശി ഹരികൃഷ്ണൻ വി.നായർക്കാണ് കഴിഞ്ഞ നറുക്കെടുപ്പിൽ 20 കോടി ഏഴ് ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചിരുന്നത്.