തിരുവനന്തപുരം-ഉമ്മന്‍ചാണ്ടിയും കെ.ടി.ജലീലും അവധി അപേക്ഷ നല്‍കി. നിയമസഭാ സമ്മേളനത്തില്‍ നിന്ന് അവധി അനുവദിക്കണമെന്നാണ് അപേക്ഷ നല്‍കിയത്. അപേക്ഷ ഇന്ന് സഭ പരിഗണിക്കും. ഉമ്മന്‍ചാണ്ടി മൂന്നാഴ്ച്ചത്തേക്കും കെ.ടി.ജലീല്‍ അഞ്ചുദിവസത്തേക്കുമാണ് അവധി അപേക്ഷ നല്‍കിയത്. എന്നാല്‍ പിവി അന്‍വര്‍ അവധി അപേക്ഷ ഇതുവരെയും നല്‍കിയിട്ടില്ല. തുടര്‍ച്ചയായി 60 ദിവസം വരെ അപേക്ഷ നല്‍കാതെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കാമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു.