Sorry, you need to enable JavaScript to visit this website.

കേരളത്തിൽ പ്രളയത്തിന് സാധ്യത. മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

 

ന്യൂദൽഹി : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിന് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്.  കേരളത്തിന് പുറമെ  കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കും പ്രളയം സംബന്ധിച്ച  മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.

കേരളത്തിൽ ഇത്തിക്കരയാറിൽ രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാർ ഒഴുകുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്. 

കേരളത്തിലെ മിക്കയിടങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്.  അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കും കാറ്റിനും കാരണമാവും. കർണാടകയിലെയും തമിഴ്‌നാട്ടിലെയും ഏതാനും നദികളും കര കവിഞ്ഞ് ഒഴുകയാണെന്ന് ജലകമ്മീഷൻ ചൂണ്ടിക്കാട്ടി. ഇവിടെ വെള്ളപ്പൊക്ക മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Latest News