കൊച്ചി : രാഷ്ട്രീയ പാർട്ടികളും സംഘടനകളും പൊതു ഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ താക്കീത്. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിൽ നിരവധി കൊടിമരങ്ങളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇത്തരത്തിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണമെന്നും കോടതി നിർദേശിച്ചു. റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഇത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.