Sorry, you need to enable JavaScript to visit this website.

ടോയ്‌ലെറ്റെന്നു കരുതി ട്രെയ്‌നിന്റെ വാതില്‍ തുറന്നു; പുറത്തേക്ക് വീണ ബാലന്‍ മരിച്ചു

കോട്ടയം- ഓടിക്കൊണ്ടിരുന്ന ട്രെയ്‌നിന്റെ വാതില്‍ ശുചിമുറി വാതിലെന്ന് കരുതി തുറന്ന മലപ്പുറം സ്വദേശി പത്തു വയസ്സുകാരന്‍ ട്രെയ്‌നില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണു മരിച്ചു. കൊച്ചുവേളി-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസില്‍ തിങ്കളാഴ്ച രാത്രി 11.45നാണ് അപകടം. കോട്ടയം മൂലേടം ഭാഗത്താണ് അപകടം. മലപ്പുറം മമ്പാട് പുള്ളിപ്പാടം സ്വദേശി സിദ്ദീഖിന്റെ മകന്‍ ഇഷാന്‍ ആണു മരിച്ചത്. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു. രാത്രി ടോയ്‌ലെറ്റില്‍ പോകാനായി എഴുന്നേറ്റ ഇഷാന് വാതില്‍ മാറിപ്പോയതാണെന്നാണ് നിഗമനം. അപായ ചങ്ങല വലിച്ച് ഉടന്‍ ട്രെയ്ന്‍ നിര്‍ത്തിച്ചു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Latest News