തിരുവനന്തപുരം : വിളപ്പിൽശാലയിൽ മകന്റെ മകളെ പീഡിപ്പിച്ച കേസിൽ 70 കാരൻ അറസ്റ്റിലായി. എസ്.എ.ടി. ആശുപത്രിയിൽ അസുഖത്തിന് ചികിത്സക്കെത്തിയപ്പോഴാണ് രണ്ടു വർഷം മുൻപ് താൻ പീഡനത്തിനിരയായതായി പെൺകുട്ടി ഡോക്ടറോട് പറഞ്ഞത്. മുത്തച്ഛനാണ് തന്നെ പീഡിപ്പിച്ചതെന്നും കുട്ടി മൊഴി നൽകി. വിളപ്പിൽശാല പോലീസാണ് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റുചെയ്തത്.