പാലക്കാട്: വസ്ത്രത്തിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കി 21 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിലായി. മഹാരാഷ്ട്ര സോലാങ്കൂർ സ്വദേശിയായ വാണ്ടുരംഗ് എന്നയാളെയാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
വസ്ത്രത്തിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കി ട്രെയിനിൽ ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കാണ് ഇയാൾ കുഴൽപ്പണം കടത്താൻ ശ്രമിച്ചത്. റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറിയിച്ചു.