Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ 60 കഴിഞ്ഞവരുടെ ഇഖാമ പുതുക്കാന്‍ തുടങ്ങിയില്ല

കുവൈത്ത് സിറ്റി- 60 വയസ്സ് തികഞ്ഞ ബിരുദ സര്‍ട്ടിഫിക്കറ്റില്ലാത്ത പ്രവാസികള്‍ക്ക് ഇഖാമ പുതുക്കി നല്‍കുന്നത് ഔദ്യോഗിക തീരുമാനത്തിന് ശേഷം മാത്രം. ജനുവരി ഒന്ന് തൊട്ട് പ്രാബല്യത്തിലുള്ള നിരോധം നിയമവിരുദ്ധമാണെന്ന് ഫത്വ- നിയമ നിര്‍മാണ സമിതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇഖാമ പുതുക്കല്‍ പുനരാരംഭിക്കണമെങ്കില്‍ നേരത്തെ ഏര്‍പ്പെടുത്തിയ നിരോധം പിന്‍വലിച്ച് ഉത്തരവ് വരണം. ഇക്കാര്യത്തില്‍ വാണിജ്യ-വ്യവസായ മന്ത്രിയും മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനും തമ്മില്‍ ഈയാഴ്ച ചര്‍ച്ച നടത്തും. ഔദ്യോഗിക തീരുമാനം വരും മുമ്പ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. ഫത്വ- നിയമനിര്‍മാണ സമിതിയുടെ നിലപാട് പുറത്തുവന്നതോടെ ഇഖാമ പുതുക്കുന്നതിന് ഒട്ടേറെപ്പേര്‍ അപേക്ഷിക്കുന്നതിലാണ് വിശദീകരണം.

 

 

Latest News