Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും, പ്രസീത അഴീക്കോടും ശബ്ദ പരിശോധനയ്ക്ക് വിധേയരായി

കൊച്ചി:  നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി.കെ ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പരാതിക്കാരിയായ ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോടും ശബ്ദ പരിശോധനയ്ക്ക വിധേയരായി. 

ഇതിനായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ഇരുവരും ശബ്ദസാമ്പിൾ നൽകി. 
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിയ്ക്കുന്നതിനായി കെ.സുരേന്ദ്രൻ സി.കെ.ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കെ.സുരേന്ദ്രനും പ്രസീത അഴിക്കോടും തമ്മിൽ നടത്തിയതെന്ന പേരിൽ പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ഭാഗങ്ങളാണ് ശബ്ദപരിശോധനക്ക് വിധേയമാക്കിയത്. 

ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ മൂന്നു മിനിട്ട് ഭാഗം തെരഞ്ഞെടുത്ത് അഞ്ചു തവണ വായിപ്പിയ്ക്കുകയാണ് ചെയ്തത്. ക്രൈബ്രാഞ്ചിന്റെ ആവശ്യപ്രകാരം സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശബ്ദപരിശോധനയ്ക്ക് ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ സൂക്ഷിച്ച ശബ്ദസാമ്പിൾ തിരുവനന്തപുരത്തെ ലാബിൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
 

Latest News