കൊല്ലം: ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചവരിൽ കൊല്ലം സ്വദേശിയും . വെളിയം ആശാമുക്കിലെ ശിൽപ്പാലയത്തിൽ വൈശാഖ്(24) ആണ് കൊല്ലപ്പെട്ടത്. നാലു വർഷം മുൻപാണ് വൈശാഖ് സൈന്യത്തിൽ ചേർന്നത്. ഇക്കഴിഞ്ഞ ഓണത്തിനാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് തിങ്കളാഴ്ച രാവിലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഭീകരവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയും ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. വൈശാഖ് അടക്കമുള്ള അഞ്ച് സൈനികരാണ് മരിച്ചത്.