കൊച്ചി: കോൺഗ്രസിൽ നിന്നും രാജിവെച്ച ടി.വി.പുരം രാജു സി.പി.ഐയിൽ ചേർന്നു. നേരത്തെ കെ.പി.സി.സി. നിർവ്വാഹക സമിതി അംഗവും വീക്ഷണം പത്രത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായിരുന്നു. ഐ.എൻ.ടി.യു.സി. സംസ്ഥാന ഭാരവാഹിയുമായിരുന്നു
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . ജില്ലാ സെക്രട്ടറി പി.രാജു . അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ . എഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി തുടങ്ങിയവർ ചേർന്ന് ടി.വി.പുരം രാജുവിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു
27 കൊല്ലമായി പാർട്ടി തെരഞ്ഞെടുപ്പ് നടക്കാത്ത കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമില്ലെന്നും നോമിനേഷൻ നേതാക്കളുടെ പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു. മുതിർന്ന നേതാക്കളെ പാടേ അവഗണിച്ചു കൊണ്ടുള്ള പുതിയ നേതൃത്വത്തിന്റെ നീക്കങ്ങൾ പാർട്ടിയെ തകർക്കുമെന്നും ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ട് സി.പി.ഐയിൽ ചേരുന്നതെന്നും ടി.വി.പുരം രാജു അറിയിച്ചു