ജിസാന്‍- സി.എച്ച് മുഹമ്മദ് കോയ കേരളം കണ്ട പ്രഗത്ഭനായ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കേരള ഭരണകൂടത്തിലെ സമസ്ത വകുപ്പും സമര്‍ത്ഥമായി കൈകാര്യം ചെയ്ത പ്രതിഭാശാലിയും ആയിരുന്നെന്ന് ജിസാന്‍ കെ എം സി സി സിക്രട്ടറി ഡോ. മന്‍സൂര്‍ നാലകത്ത് പറഞ്ഞു.
ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ അനുസ്മര പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന്റെ പോലും ആദരവും സ്‌നേഹവും നേടിയ കേരളത്തിലെ അപൂര്‍വ്വ രാഷ്ട്രീയ നേതാവ് എന്ന ഖ്യാതിയും
ആദര്‍ശ ശുദ്ധിയോടൊപ്പം തന്റെ സമുദായത്തിന്റെ അവകാശം ആരുടെ മുന്നിലും പ്രഖ്യാപിക്കുകയും നേടിയെടുക്കുകയും ചെയ്ത നേതാവ് കൂടിയായിരുന്നു സി എച്ച് മുഹമ്മദ് കോയയെന്ന് അദ്ദേഹം പറഞ്ഞു.
വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അനുസ്മരണം ജമാല്‍ കമ്പില്‍ നിര്‍വഹിച്ചു.
പ്രസിഡന്റ് ഹാരിസ് കല്ലായി അദ്ധ്യക്ഷത വഹിച്ചു.
ഗഫൂര്‍ വാവൂര്‍, ശമീര്‍ അമ്പലപ്പാറ, ഖാലിദ് പട്‌ല, നാസര്‍ വി ടി ഇരുമ്പുഴി, മുനീര്‍ ഹുദവി ഉള്ളണം, അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍, സലാം പെരുമണ്ണ, രാഫി ദാരിമി കിടങ്ങയം, ബാവ ഗുഡല്ലൂര്‍, ഒ പി സലീം ഫൈസി, ശുക്കൂര്‍ എളംകൂര്‍, ഹമീദ് മണലായ, ശാജഹാന്‍ വലിയാട്, സിറാജ് മുക്കം, മുജീബ് അബു ആരീഷ്, ഹംസ ഉള്ളണം, ജാബിര്‍ കാവനൂര്‍ എന്നവര്‍ സംസാരിച്ചു.
ഇസ്മാഈല്‍ ബാപ്പു വേങ്ങര സ്വാഗതവും നജീബ് പാണക്കാട് നന്ദിയും പറഞ്ഞു.