Sorry, you need to enable JavaScript to visit this website.

കേരളം വൈദ്യുതി നിയന്ത്രണത്തിലേക്ക്;  വൈദ്യുതി മന്ത്രിയുടെ അടിയന്തര യോഗം നാളെ

തിരുവനന്തപുരം- കേരളം  വൈദ്യുതി നിയന്ത്രണത്തിലേക്ക് വൈദ്യുതി മന്ത്രിയുടെ അടിയന്തര യോഗം നാളെ. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വൈദ്യുതിമന്ത്രി മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
രാജ്യത്തെ കല്‍ക്കരിക്ഷാമം മൂലം കേന്ദ്രത്തില്‍ നിന്നും എത്തുന്ന വൈദ്യുതിയുടെ അളവിലെ കുറവ് സംസ്ഥാനത്ത് അനുഭവപ്പെടുന്നുണ്ട്. 220 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് സംഭവിച്ചത്. ഇത് മറികടക്കാന്‍ വേണ്ടി ജല വൈദ്യുത പദ്ധതിയില്‍ നിന്നുള്ള ഉല്‍പ്പാദനം കൂടുതല്‍ വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഈ രീതിരീതിയിലുള്ള വൈദ്യുതി ഉപയോഗത്തില്‍ മുമ്പോട്ട് പോകാന്‍ സാധിക്കില്ല എന്ന നിലപാടാണ് വൈദ്യുതി ബോര്‍ഡിന്. ഈയൊരു സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെയും, ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വകുപ്പ് മന്ത്രി നാളെ വിളിച്ചത്. ഈ യോഗത്തിന് ശേഷം വൈദ്യുതി മുഖ്യമന്ത്രിയെ കാണും. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും എന്ന സൂചനകളാണ് പുറത്ത് വരുന്നതും. നിലവില്‍ കേന്ദ്രത്തില്‍ നിന്നും എത്തുന്ന വൈദ്യുതിയുടെ അളവിലെ കുറവും മാറ്റ് സാഹചര്യങ്ങളും വകുപ്പ് മന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. അതിന് ശേഷം ആയിരിക്കും വൈദ്യുതി നിയന്ത്രണം സംബന്ധിച്ചുള്ള അന്തിമ തീരുമാനം പുറത്തുവരുക.
 

Latest News