ദുബായ്- ആയിരം കോടിയുടെ മയക്കുമരുന്ന് വേട്ട നടത്തി 500 കിലോയിലധികം കൊക്കെയ്ന്‍ കടത്താനുള്ള രാജ്യാന്തര മാഫിയാ സംഘത്തിന്റെ ശ്രമം ദുബായ് പോലീസ് തടഞ്ഞു. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. ചരക്ക് കണ്ടെയ്‌നറില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തെന്നും മേഖലയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. രാജ്യാന്തര സംഘത്തിന്റെ യു.എ.ഇയിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മധ്യപൂര്‍വദേശക്കാരനെയാണ് അറസ്റ്റ് ചെയ്തത്.
വലിയ അളവില്‍ കൊക്കെയ്ന്‍ കടത്താനുള്ള ശ്രമത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് 24 മണിക്കൂറും നിരീക്ഷണത്തിലായിരുന്നുവെന്ന് ലഹരി വിരുദ്ധ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈദ് മുഹമ്മദ് താനി ഹരിബ് പറഞ്ഞു. പ്രത്യേക ഒരു അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. വെയര്‍ഹൗസില്‍ റെയ്ഡ് നടത്തിയാണ് ഇയാളെ പിടികൂടിയത്.