തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർഥി മരിച്ചു. ബൈക്കിൽ ഒപ്പം സഞ്ചരിച്ച മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളം കോതമംഗലം സ്വദേശി നിധിൻ ഹരിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോകുലം മെഡിക്കൽ കോളോജ് എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും.
ഗോകുലം മെഡിക്കൽ കോളേജിൽ നിന്നും റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെ പോത്തൻകോട് ചന്തവിളയിൽ പുലർച്ചെ നാലരമണിയോടെയാണ് അപകടം ഉണ്ടായത്.