തിരുവനന്തപുരം-അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലായിരുന്നു മരണം. ശനിയാഴ്ച രാവിലെ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഉടന്‍തന്നെ ആന്‍ജിയോ പ്ലാസ്റ്റി നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം സൂര്യാ ടിവി ന്യൂസ് വിഭാഗത്തിലായിരുന്നു സന്തോഷ്. കഴിഞ്ഞ 4 വര്‍ഷമായി അമൃത ടിവിയിലായിരുന്നു. മൃതദേഹം അമൃതാ ടി വി യുടെ വഴുതക്കാട് ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സ്വദേശമായ എറണാകുളം കിഴക്കമ്പലം ഞാറല്ലൂരിലേക്ക് കൊണ്ടുപോയി.