Sorry, you need to enable JavaScript to visit this website.

ഒച്ചിന്റെ ശല്യമുണ്ടെങ്കിൽ സൂക്ഷിക്കുക, തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂർവ്വ രോഗം പിടിപെടാൻ സാധ്യത


കോട്ടയം :  ഒച്ചിൽ നിന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂർവ്വ രോഗം പകരുന്നു. മെനിഞ്ചൈറ്റിസ് വിഭാഗത്തിൽ പെട്ട ഗുരുതര രോഗമാണ് ഒച്ചിന്റെ ശരീരത്തിലുള്ള വിരകൾ മനുഷ്യ ശരീരത്തിൽ എത്തിയാൽ പകരുന്നത്. കഴിഞ്ഞ ദിവസം അതിരമ്പുഴ സ്വദേശിക്ക് ഈ രോഗം ബാധിച്ചതായി കണ്ടെത്തി. എസ്. എച്. മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഇയാൾക്ക് തക്ക സമയത്ത് രോഗനിർണ്ണയം നടത്തുകയും ചികിത്സ കിട്ടുകയും ചെയ്തതിനാൽ രോഗം ഭേദമാകുന്നുണ്ട്. 

ഇതിന് മുൻപ് സംസ്ഥാനത്ത് രണ്ട് പേർക്ക് ഈ രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നുവെന്ന് ചികിത്സക്ക് നേതൃത്വം നൽകുന്ന ഡോ. സുജിത് ചന്ദ്രൻ പറഞ്ഞു. ഒച്ചിന്റെ ശരീരത്തിലെ സൂക്ഷ്മ വിരകളാണ് ഇസ്‌നോഫിലിക് മെനിഞ്ചൈറ്റിസ് രോഗം ഉണ്ടാക്കുന്നത്. എലികളിൽ നിന്നാണ് ഈ വിരകൾ ഒച്ചിൽ എത്തുന്നത്.  ഒച്ച് വീണതോ, ഒച്ചിന്റെ സാന്നിധ്യമുള്ളതോ ആയ ജലം ഉപയോഗിക്കുന്നവരിൽ ആണ് രോഗം പകരുന്നത്. പനി ഇല്ലാതെ കടുത്ത തലവേദനയാണ് ഈ രോഗത്തിന്റെ ഒരു പ്രധാന ലക്ഷണം.

Latest News