റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക ഉപയോഗിക്കുന്നത് അടുത്തെങ്ങാനും അവസാനിക്കുമോ. കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച പലരാജ്യങ്ങളിലും ഇപ്പോള്‍ മാസ്‌ക് ഉപയോഗിക്കുന്നതില്‍ ഇളവുണ്ട്. ഇതേക്കുറിച്ച് സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍-അബ്്ദാലിയോട് സൗദി ചാനലിലെ സൗദി സ്ട്രീറ്റ് എന്ന പരിപാടിയില്‍ ചോദ്യമുയര്‍ന്നപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെ:
ലോകത്ത് കൊറോണ മഹാമാരി ഇപ്പോഴും പടരുകയാണ്. അതിനാല്‍തന്നെ മാസ്‌ക് ഉപയോഗിക്കുന്നതടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നാം തുടരേണ്ടതുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക് ഒഴിവാക്കിക്കൂടെ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തത് കൊണ്ട് കോവിഡ് വരാതിരിക്കില്ല. അണുബാധക്കുള്ള സാധ്യതയും രോഗം പിടിപെട്ടാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന സ്ഥിതിയും കുറയുമെന്ന് മാത്രമേ ഉള്ളു. പൂര്‍ണമായും പ്രതിരോധം ലഭിച്ചിട്ടില്ലാത്ത വ്യക്തികള്‍ ചുറ്റുമുള്ളപ്പോള്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മാസ്‌കക് ഊരാന്‍ നമുക്ക് സമയമായിട്ടില്ല.