റിയാദ്- സൗദി അറേബ്യയില്‍ ആരോഗ്യ വകുപ്പിന്റെ വ്യക്തിവിവര അപ്ലിക്കേഷനായ തവക്കല്‍നായില്‍ ഇനി മുതല്‍ രണ്ടു ഡോസുള്ളവര്‍ക്ക് മാത്രമേ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവുകയുള്ളൂ. രണ്ടു ഡോസെടുത്ത് ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ക്ക് മാത്രമേ പൊതു സ്ഥലങ്ങളില്‍ പ്രവേശനമുണ്ടാവുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സൗദി നിര്‍ദേശിച്ച രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ തവക്കല്‍നാ സ്റ്റാറ്റസ് ഇമ്മ്യൂണ്‍ എന്നായിരിക്കും. ഒരു ഡോസ് എടുത്തവര്‍ക്ക് റസീവ്ഡ് ഫസ്റ്റ് ഡോസ് എന്നും 12 ന് താഴെ പ്രായമുള്ളവര്‍ക്ക് നോട്ട് പ്രൂവന്‍ ടു ബി ഇന്‍ഫക്ടഡ് എന്നും രണ്ടു ഡോസ് എടുക്കാത്തവര്‍ക്ക് നോട്ട് ഇമ്മ്യൂണ്‍ എന്നുമായിരിക്കും സ്റ്റാറ്റസ് ഉണ്ടാവുക. രോഗ ബാധയുള്ളവര്‍ക്ക് ഇന്‍ഫക്ടഡ്, രോഗികളുമായി സഹവസിച്ചവര്‍ക്ക് കോണ്‍ടാക്ട്, ക്വാറന്റൈനിലുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ അല്ലെങ്കില്‍ ഹോം ക്വാറന്റൈന്‍ എന്നിങ്ങനെ സ്റ്റാറ്റസ് കാണിക്കും.