തൃശൂർ - പൂമല ഡാമിലേക്ക് കാൽ വഴുതി വീണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പൂമല കന്നാംകുന്നേൽ ജേക്കബ് മകൻ മോസസ് (13) ആണ് മരിച്ചത്. തൃശൂർ കാൽഡിയൻ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. മിനിയാണ് അമ്മ. രണ്ട് സഹോദരങ്ങളുണ്ട്. ഡാമിലേക്ക് കളിക്കാൻ പോയതായിരുന്നു. വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.