Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്കും കെ.ടി ജലീലിനും എതിരെ മൊഴി നൽകാൻ നിർബന്ധിച്ചു-സന്ദീപ് നായർ

തിരുവനന്തപുരം- സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി നിർബന്ധിച്ചെന്ന് ജയിൽ മോചിതനായ സന്ദീപ് നായർ. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വർണക്കടത്തിനെ കുറിച്ച് എല്ലാമറിയാമെന്നും മുൻമന്ത്രി കെ.ടി ജലീൽ, അന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ മൊഴിയും നൽകിയാൽ മാപ്പു സാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം ചെയ്തുവെന്നും സന്ദീപ് നായർ വ്യക്തമാക്കി. 

'ഒരു രാഷ്ട്രീയപാർട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടർന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയത്. നിരവധി പേപ്പറുകളിൽ ഒപ്പിടാൻ ഇ.ഡി ആവശ്യപ്പെട്ടപ്പോൾ താൻ സമ്മർദത്തിലായി. അവർ ആ രേഖകളൊന്നും കോടതിയിൽ ഹാജരാക്കിയില്ല. കെ.ടി ജലീലിന് കോൺസുലേറ്റ് വഴിയുള്ള കള്ളപ്പണ ഇടപാടിൽ പങ്കുണ്ടെന്ന് മൊഴി നൽകാനായിരുന്നു നിർബന്ധിച്ചത്. സരിത് തന്റെ സുഹൃത്താണ്. അങ്ങനെയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഇവർ വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടത്. ലൈഫ് മിഷന് സ്വർണക്കടത്തുമായി ബന്ധമില്ലെന്നും സന്ദീപ് പറഞ്ഞു.

Latest News