തിരുവനന്തപുരം- സ്വർണക്കടത്ത് കേസിൽ പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. പൂജപ്പുര ജയിലിലായിരുന്ന സന്ദീപ് നായർ കോഫെപോസെ തടവ് അവസാനിച്ചതിനെ തുടർന്നാണ് ജയിൽ മോചിതനായത്. കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും സ്വർണക്കടത്ത് കേസിലെ കാര്യങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും സന്ദീപ് നായർ വ്യക്തമാക്കി. തന്റെ വീട്ടിൽനിന്ന് സ്വർണം പിടികൂടിയിട്ടില്ലെന്നും സന്ദീപ് വ്യക്തമാക്കി. കൊച്ചിയിൽ ഒളിവിൽ കഴിയാൻ ആരെയും സഹായിച്ചിട്ടില്ലന്നും ഒളിവിൽ കഴിഞ്ഞിട്ടില്ലെന്നും സന്ദീപ് വ്യക്തമാക്കി.