ചാത്തന്നൂര്‍-തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡിട്ട് ഉപയോഗിച്ച എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. മംഗലാപുരം മുന്‍ എസ്‌ഐയും നിലവില്‍ ചാത്തന്നൂര്‍ എസ്‌ഐയുമായ ജ്യോതി സുധാകറിനെതിരെയാണ് നടപടി. ഫോണ്‍ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ മാസമാണ് വലിയതുറ സ്വദേശിയായ ജെറീഫ് ട്രെയിന്‍ തട്ടി മരിച്ചത്. തുടര്‍ന്ന് യുവാവിന്റെ വസ്തുവകകള്‍ ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചിരുന്നു. ഫോണ്‍ കാണാനില്ലെന്നായിരുന്നു പ്രധാന പരാതി. ഫോണിന്റെ സിം ട്രാക്ക് ചെയ്തപ്പോള്‍ നിലവില്‍ ചാത്തന്നൂര്‍ പരിധിയില്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ ഫോണ്‍ ചാത്തന്നൂര്‍ എസ്‌ഐ ഔദ്യോഗിക സിം കാര്‍ഡിട്ട് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. റൂറല്‍ എസ്പി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും ജ്യോതി സുധാകറിനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.