Sorry, you need to enable JavaScript to visit this website.

കഞ്ചാവ് തേടി കാട്ടിൽ പോയി കുടുങ്ങി. രക്ഷിക്കാൻ മറ്റൊരു സംഘം കാട്ടിലേക്ക്

പാലക്കാട്: മലമ്പുഴയിലെ വനമേഖലയിൽ കഞ്ചാവ് കൃഷി കണ്ടെത്താനായി പോയി വനത്തിനുള്ളിൽ കുടുങ്ങിയ  പോലീസ് സംഘത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സജീവമായി. ഇവരെ തേടി മറ്റൊരു സംഘം പുറപ്പെട്ടിട്ടുണ്ട്.  കാട്ടിൽ കുടുങ്ങിയവർ സുരക്ഷിതരെന്നും ഇവരെ ഫോണിൽ ബന്ധപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. ഇവരെ തിരിക എത്തിക്കാനായി വാളയാറിൽ നിന്നുള്ള എട്ടംഗസംഘം വനമേഖലയിലേക്ക് പുറപ്പെട്ടു. 

കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അംഗ സംഘമാണ് ഉൾവനത്തിൽ കുടുങ്ങിയത്. പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ഡി ശ്രീനിവാസൻ, മലമ്പുഴ സിഐ സുനിൽകൃഷ്ണൻ, വാളയാർ എസ്‌ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, നാല് തണ്ടർബോൾട്ട് എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥരാണ് വനത്തിൽ കുടുങ്ങിയത്.

വന്യമൃഗങ്ങൾ  ധാരാളമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥർ അകപ്പെട്ടിരിക്കുന്നത്. ലഹരി വസ്തുക്കൾ പിടികൂടാൻ തൃശൂർ റേഞ്ച് ഐജിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ  ഭാഗമായാണ് ഉദ്യോഗസ്ഥർ പരിശോധനക്ക് കാട് കയറിയത്.

Latest News