Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ സ്വയം കരുതലുമായി ജാഗരൂകരാകണം

ജിസാന്‍ കെ എം സി സി ജനറല്‍ മീറ്റ് ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്യുന്നു

ജിസാന്‍- ഒരു കാലത്ത് കരുതലിനൊപ്പം സമ്പത്തും വാരിക്കോരി തന്നിരുന്ന പ്രവാസ ലോകം ഇന്ന് വറുതിയിലേക്ക് നീങ്ങുകയാണെന്നും പവാസി സഹോദരങ്ങള്‍ സ്വയം കരുതലില്‍ ജാഗരൂകരാകണമെന്നും ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി പറഞ്ഞു. ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം.
ലോക ജനതയെ തകര്‍ത്തെറിഞ്ഞ കോവിഡ് മഹാമാരി ഗള്‍ഫ് പ്രവാസത്തെയും സാരമായി ബാധിച്ചെന്നും പിടിച്ച് നില്‍ക്കാന്‍ പെടാപാട് പെടുന്ന പ്രവാസി സുഹൃത്തുക്കള്‍ സ്വയം കാര്യത്തില്‍ ശ്രദ്ധ ചെലുത്താഞ്ഞാല്‍ തീരാകയത്തില്‍ അകപ്പെട്ട് ഉഴലുമെന്നും സഹതപിക്കാനും സാന്ത്വനം നല്‍കാനും ആരുമുണ്ടാവില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ ആക്ടിങ്ങ് പ്രസിഡന്റ് ശമീര്‍ അമ്പലപ്പാറ അധ്യക്ഷത വഹിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/10/08/whatsappimage2021-10-08at61300pm1.jpeg
മുനീര്‍ ഹുദവി ഉള്ളണം പ്രാര്‍ത്ഥന നടത്തി. ട്രഷറര്‍ ഖാലിദ് പട്‌ല,
ചെയര്‍മാന്‍ ഗഫൂര്‍ വാവൂര്‍, ഡോ. മന്‍സൂര്‍ നാലകത്ത്, നാസര്‍ വിടി ഇരുമ്പുഴി, അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍, ജമാല്‍ കമ്പില്‍, സലാം പെരുമണ്ണ, ഒ പി സലീം ഫൈസി, ശുക്കൂര്‍ എളംകൂര്‍, ഹമീദ് മണലായ, ശാജഹാന്‍ വലിയാട്, സിറാജ് മുക്കം, ബാവ ഗൂഡല്ലൂര്‍, റാഫിദാരിമി കിടങ്ങയം, മുജീബ് അബു ആരീഷ്, ഹംസ ഉള്ളണം, ജാബിര്‍ കാവനൂര്‍ എന്നിവര്‍ സംസാരിച്ചു.
ആക്ടിങ്ങ് സെക്രട്ടറി ഇസ്മാഈല്‍ ബാപ്പു സ്വാഗതവും നജീബ് പാണക്കാട് നന്ദിയും പറഞ്ഞു.

 

 

Latest News