Sorry, you need to enable JavaScript to visit this website.

കെ.എ.എസ് ഒന്നാം റാങ്ക് മാവേലിക്കര സ്വദേശിനി മാലിനിക്ക് 

സിവിൽസർവ്വീസിൽ 135ാം റാങ്ക് നേടിയ മാലിനിക്ക് ഇത് ഇരട്ടി മധുരം

ആലപ്പുഴ- കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ(കെ.എ.എസ്)സ്ട്രീം ഒന്നിൽ ഒന്നാം റാങ്ക് മാവേലിക്കര സ്വദേശിക്ക്. സിവിൽ സർവീസ് പരീക്ഷയിൽ 135-ാം നേടിയ മാലിനിക്കാണ് ഒന്നാം റാങ്ക്. ചെട്ടികുളങ്ങര പ്രതിഭയിൽ അഭിഭാഷകനായ കൃഷ്ണകുമാറിന്റേയും റിട്ട. അധ്യാപികയായ ശ്രീലതയുടേയും മകളാണ്. എഴുത്തുകാരനായിരുന്ന എരുമേലി പരമേശ്വരൻ പിള്ളയുടെ കൊച്ചുമകളും പുതുശ്ശേി രാമചന്ദ്രന്റെ സഹോദരിയുടെ മകളുടെ മകളുമാണ് മാലിനി. സിവിൽ സർവീസ് 135ാം റാങ്കുകാരിയായ മാലിനി ഐഎഫ്എസാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം, കായംകുളം എസ്.എൻ സെൻട്രൽ സ്‌കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും ലിഗ്വിസ്റ്റിക്കിൽ ബിരുദാനന്തര ബിരുദവും നേടി. ഡൽഹിയിൽ സ്വകാര്യസ്ഥാപനത്തിൽ അധ്യാപികയായി പ്രവർത്തിക്കവേയാണ് സിവിൽ സർവിസ് എഴുതിയത്. എന്നാൽ, ആദ്യ രണ്ടുതവണ അഭിമുഖ തലത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. 2020ൽ ഹൈക്കോടതിയിൽ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. ജോലിയിൽ പ്രവേശിച്ച ശേഷം അവധിയെടുത്ത് പഠനം തുടർന്നാണ് നേട്ടം കൈവരിച്ചത്. പോണ്ടിച്ചേരി സർവകലാശലയിൽ ഗവേഷക വിദ്യാർഥിനിയായ നന്ദിനി സഹോദരിയാണ്.
 

Latest News