കൊച്ചി- വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന് എതിരെ പരാതി നൽകിയവർ തട്ടിപ്പുകാരാണെന്ന് ആക്ഷേപിച്ച നടൻ ശ്രീനിവാസന് നോട്ടീസ്. മോൻസണിന് പണം നൽകിയവർ തട്ടിപ്പുകാരാണെന്ന് ശ്രീനിവാസൻ തട്ടിപ്പുകാരാണെന്നും അവർ അത്യാർത്തിക്കാരാണെന്നുമായിരുന്നു ചാനൽ അഭിമുഖത്തിൽ ശ്രീനിവാസൻ ആരോപിച്ചിരുന്നു. ഇതിന് എതിരെയാണ് വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി മുഹമ്മദ് നോട്ടീസ് അയച്ചത്. ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. പത്തുകോടി രൂപ നൽകിയെന്ന് പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതിൽ പറയുന്ന രണ്ടു പേരെ എനിക്കറിയാം. അവർ തരക്കേടില്ലാത്ത ഫ്രോഡുകളാണ്. അവരിൽ ഒരാൾ സ്വന്തം അമ്മാവനെ കോടികൾ പറ്റിച്ചയാളാണ്. നിഷ്‌കളങ്കമായി പണം കൊടുത്തിട്ടില്ല. കൊടുത്തതിന്റെ പത്തിരട്ടി കിട്ടും അപ്പോൾ പറ്റിക്കാമെന്ന് കരുതിയാണ് കൊടുത്തത് എന്നുമായിരുന്നു ശ്രീനിവാസൻ പറഞ്ഞത്.