കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ കരുതൽ തടങ്കൽ കോടതി ശരിവെച്ചിട്ടുണ്ട്. അതേസമയം എൻ.ഐ.എ. കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്നയ്ക്ക് ജയിലിന് പുറത്തിറങ്ങാനാവില്ല. സാങ്കേതിക കാരണങ്ങളാണ് കരുതൽ തടങ്കൽ റദ്ദാക്കിയതിന് കോടതി പറഞ്ഞിട്ടുള്ളത്.
കരുതൽ തടങ്കലിൽ നിന്ന് സ്വപ്നയെ മോചിപ്പിച്ചാൽ അവർ സമാനമായ കുറ്റം ചെയ്യുമെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.