Sorry, you need to enable JavaScript to visit this website.

കെ.എം.സി.സിയുടെ ഭരണഘടന ഭേദഗതി ചെയ്യും

മലപ്പുറം- മുസ്ലിം ലീഗിന്റെ പ്രധാന പോഷക സംഘടനയായ കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ സംഘടനാ പരമായി ക്രമപ്പെടുത്തുന്നതിന് സംഘടനയുടെ ഭരണഘടനയിൽ ഭേദഗതി വരുത്താൻ മുസ്ലിം ലീഗ് ആലോചിക്കുന്നു. പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച നയരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെ.എം.സി.സിയുടെ കെട്ടുറപ്പും സുതാര്യതയും നിലനിർത്താനാണ് ഭരണഘടന ഭേദഗതി ചെയ്യുന്നതെന്നും നയരേഖയിൽ പറയുന്നു.
കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിൽ പാർട്ടിയുടെ കൃത്യമായ നിരീക്ഷണവും നിയന്ത്രണവും ഉണ്ടായിരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ലോകശ്രദ്ധപിടിച്ചു പറ്റിയ കെ.എം.സി.സിയുടെ സൽപേര് നിലനിർത്താൻ അനിവാര്യമായ ഇടപെടലുകൾ ഉണ്ടാകും -നയരേഖയിൽ വ്യക്തമാക്കി.
കെ.എം.സി.സി കമ്മിറ്റികൾ അച്ചടക്ക ലംഘനം നടത്തുന്നത് അടുത്തിടെ പാർട്ടി നേതൃത്വത്തിന് തലവേദനയുണ്ടാക്കിയിരുന്നു. പാർട്ടി നേതൃത്വമോ സംഘടനാ ചുമതലയുള്ളവരോ അറിയാതെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു വെന്നതാണ് കെ.എം.സി.സി കമ്മിറ്റികളിൽ പ്രധാനമായി ഉയരുന്ന ആരോപണങ്ങൾ.

Latest News