Sorry, you need to enable JavaScript to visit this website.

പൊറോട്ട തൊണ്ടയിൽ കുടുങ്ങി 45 കാരന്‍ മരിച്ചു

കൊല്ലം-  പൊറോട്ട തൊണ്ടയിൽ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ഓച്ചിറ ക്ലാപ്പന വരവിള മൂർത്തിയേടത്ത് തെക്കതിൽ ഹരീഷ് (45) ആണ് മരിച്ചത്. ശ്വാസനാളത്തിൽ പൊറോട്ട കുടുങ്ങിയതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 

ഹരീഷ് വരവിള ഗവ.എൽപി സ്കൂളിൽ സമീപത്തെ ബന്ധു വീട്ടിലെത്തി ഹോട്ടലിൽനിന്നു വാങ്ങിയ പൊറോട്ട കഴിച്ചത്. രണ്ടാമത്തെ പൊറോട്ട പകുതി കഴിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം  വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

Latest News