Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ് ശിക്ഷയും

മഞ്ചേരി :  പൂർണ്ണ ഗർഭിണിയായ യുവതിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ഷെരീഫിന് (42) ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ് ശിക്ഷയും. പ്രതി 2,75,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

പൂർണ്ണ ഗർഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ചു കൊല്ലുന്നതിനിടെ ഗർഭസ്ഥ ശിശു പാതി പുറത്ത് വന്നിട്ടും  മനസ്സലിയാതെ കൊടും ക്രൂരതയാണ് ഇയാൾ കാട്ടിയത്.  
കാടാമ്പുഴ തുവ്വപ്പാറ വലിയ പീടിയേക്കൽ ഉമ്മുസൽമ (26) മകൻ ഏഴ് വയസ്സുുകാരൻ ദിൽഷാദ് എന്നിവരെയാണ് മുഹമ്മദ് ഷെരീഫ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. പൂർണ്ണ ഗർഭിണിയായിരുന്ന ഉമ്മുസൽമയെ പ്രതി കഴുത്തു ഞെരിക്കുമ്പോൾ ഗർഭസ്ഥ ശിശു പുറത്ത് വന്നിരുന്നു. ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് 10 വർഷം തടവാണ് വിധിച്ചിട്ടുള്ളത്

.2017 ജൂണിലാണ് സംഭവം നടന്നത്. കരാർ ജോലി ചെയ്തു വരികയായിരുന്ന ഷെരീഫ് ഭർത്താവ് ഉപേക്ഷിച്ച ഉമ്മുസൽമയുമായി അടുപ്പത്തിലാകുകയും ഇവർ ഗർഭിണിയാകുകയുമായിരുന്നു. ഷെരീഫിനൊപ്പം താമസിക്കണമെന്ന് ഉമ്മുസൽമ നിർബന്ധം പിടിച്ചെങ്കിലും തനിക്ക് ഭാര്യയും മക്കളുമുള്ളതിനാൽ ഇതിന് കഴിയില്ലെന്ന് ഷെരീഫ് പറഞ്ഞു. തന്റെ അവിഹിതം പുറത്തറിയാൻ സാധ്യതയുണ്ടെന്ന ഘട്ടമെത്തിയപ്പോഴാണ് ഷെരീഫ് കൊലപാതകം ആസൂത്രണം ചെയ്തത്. വളാഞ്ചേരി പോലീസാണ് കേസ് അന്വേഷിച്ചത്.
 

Latest News