Sorry, you need to enable JavaScript to visit this website.

ജനപ്രിയ ഗായകൻ വി.കെ.എസ് അന്തരിച്ചു

കൊല്ലം- ജനപ്രിയ ഗായകനും  അധ്യാപകനുമായിരുന്ന വി കെ ശശിധരൻ(83)അന്തരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയായിരുന്നു. ജനകീയ സംഗീതമുപയോഗിച്ച് ഗാനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും  പരീഷത് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്ന ജനകീയ ഗായകനായിരുന്നു വി.കെ.എസ് എന്നറിയപ്പെടുന്ന വി കെ ശശിധരൻ.ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ശാസ്ത്ര ജാഥ, ബാലവേദി പ്രസിദ്ധീകരണത്തിന്റെ സംസ്ഥാന കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 ചെങ്ങന്നൂരിലുള്ള മകളുടെ വസതിയിലായിരുന്ന വി.കെ.എസിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അന്തരിച്ചത്.

വടക്കൻ പറവൂരിൽ ജനിച്ച വി.കെ.എസ് ആലുവ കോളജിൽ നിന്ന് ബിരുദവും തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ടറിക്കൽ എൻജിനീയറിങ് ബിരുദവും നേടിയ ശേഷം കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് വകുപ്പു മേധാവിയായി പ്രവർത്തിച്ചിരുന്നു. 
നിരവധി സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ബർത്തോൾട് ബ്രഹ്ത്, മുല്ലനേഴി, ഡോ എം പി പരമേശ്വരൻ, കരിവെള്ളൂർ മുരളി എന്നിവരുടെ കൃതികളും രചനകളും സംഗീത ശിൽപങ്ങളായും സംഘഗാനങ്ങളായും അവതരിപ്പിച്ചിരുന്നു. കൊല്ലം ടി.കെ.എം ആർട്‌സ് കോളേജിൽ അധ്യാപികയായിരുന്ന വസന്ത ലതയാണ് ഭാര്യ. ഏക മകൾ ദീപ്തി കൊല്ലം ജില്ലാ ട്രഷറി ഉദ്യോഗസ്ഥയാണ്.
 

Latest News