Sorry, you need to enable JavaScript to visit this website.

സ്ത്രീധന പീഡനത്തിൽ മനംനൊന്ത് വീഡിയോ ചിത്രീകരിച്ച് പിതാവിന്റെ ആത്മഹത്യ; മകളുടെ ഭർത്താവ് അറസ്റ്റിൽ

നിലമ്പൂർ : സ്ത്രീധനത്തിൻരെ പേരിൽ മകൾ നേരിട്ട പീഡനത്തിൽ മനംനൊന്ത് വീഡിയോ ചിത്രീകരിച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ മകളുടെ ഭർത്താവ് ഊർങ്ങാട്ടിരി തെഞ്ചീരി സ്വദേശി കുറ്റിക്കാടൻ അബ്ദുൽ ഹമീദിനെ (30) ഇന്ന്  പുലർച്ചെ ഒന്നരയോടെ നിലമ്പൂർ  പൊലിസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.  

ഭർതൃവീട്ടിൽ മകൾ പീഡനത്തിനിരയാവുന്നുവെന്നും ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും ഫോണിലെ വീഡിയോയിൽ ചിത്രീകരിച്ച് മമ്പാട്  ചങ്ങരായി മൂസക്കുട്ടി കഴിഞ്ഞ മാസം 23 ന് തൂങ്ങിമരിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും തന്നെ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മകൾ ഹിബ നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

Latest News