കോട്ടയം : ഭാര്യയുടെ കരച്ചിൽ മൂലം ഉറങ്ങാൻ കഴിയുന്നില്ലെന്നും അതിനാലാണ് അവരെ തലക്കടിച്ച് കൊലപ്പെടുത്തിയതെന്നും 86 കാരനായ ഭർത്താവ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മോനിപ്പള്ളി ചേറ്റുകുളം പുലിയൻമാനാൽ രാമൻകുട്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതിന്റെ കാരണം പോലീസിനോട് വെളിപ്പെടുത്തിയത്.
കിടപ്പു രോഗിയായ ഭാര്യ 82 വയസ്സുള്ള ഭാരതിയെയാണ് രാമൻകുട്ടി ഊന്നുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഭാര്യ രാത്രി ഉറങ്ങാറില്ലെന്നും അവരുടെ ഉച്ചത്തിലുള്ള ശബ്്ദവും കരച്ചിലും മൂലം തനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായെന്നും, മറ്റ് നിവ്യത്തിയില്ലാത്തതിനാലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും രാമൻ കുട്ടി പോലീസിനോട് പറഞ്ഞു. തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന കാര്യം ബന്ധുക്കളോട് പറഞ്ഞിരുന്നതായും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. പാലാ കോടതിയിൽ ഹാജരാക്കിയ രാമൻകുട്ടിയെ റിമാന്റ് ചെയ്തു.