തിരുവനന്തപുരം : ഭർത്താവിന്റെ അനുജൻ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പോത്തൻകോട് പണിമൂല തെറ്റിച്ചിറയിൽ വിജയന്റെയും മോളിയുടെയും മകൾ വൃന്ദയാണ് (28) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
സെപ്തംബർ 29ന് ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. യുവതിയുടെ ഭർതൃ സഹോദരൻ സുബിൻലാലാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. യുവതി തയ്യൽ പഠിക്കുന്ന കടയിൽ വെച്ചായിരുന്നു ഇയാളുടെ ആക്രമണം. പൊലീസ് അറസ്റ്റ് ചെയ്ത സുബിൻലാൽ ഇപ്പോൾ റിമാന്റിലാണ്.
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് എട്ടു മാസമായി യുവതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. തന്റെ സഹോദരനുമായുള്ള വിവിാഹ ബന്ധം തുടരാൻ താത്പര്യമില്ലെന്ന് യുവതി പറഞ്ഞതിൽ അരിശം പൂണ്ടാണ് തീകൊളുത്തിയതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.