കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ കൊച്ചിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസായിരുന്നു. മലയാള പത്രങ്ങളിലെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റായിരുന്ന യേശുദാസൻ ആലപ്പുല മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്.കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണിസ്റ്റാണ്. യേശുദാസൻ മലയാള മനോരമയിൽ 23 വർഷം സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയി പ്രവർത്തിച്ചിരുന്നു. . ശങ്കേഴ്‌സ് വീക്കിലി ,ജനയുഗം ,ബാലയുഗം ,കട്ട്കട്ട് ,അസാധു എന്നീ പ്രസിദ്ധീകരണങ്ങലിലും അദ്ദേഹം പ്രവർത്തിച്ചു. കേരള ലളിതകലാ അക്കാദമി, കേരള കാർട്ടൂൺ അക്കാദമി എന്നിവയുടെ അധ്യക്ഷനായിരുന്നു. 1955ൽ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നർമ്മ മാസികയിൽ ദാസ് എന്ന പേരിൽ വരച്ചു തുടങ്ങിയതാണ് യേശുദാസിന്റെ ജീവിതം. പന്നിടിങ്ങോട്ട് കാർട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയുമായിരുന്ന യേശുദാസിന്റെ ജീവിതം. കിട്ടുമ്മാവനും, മിസിസ് നായരും (മിസ്റ്റർ നായരും) പൊന്നമ്മ സൂപ്രണ്ടും തുടങ്ങി പ്രശസ്തമായ നിരവധി കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.