തിരുവനന്തപുരം- പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ ചുമത്താവുന്ന പരമാവധി നികുതി 28 ശതമാനം ആയി കുറയുമെന്നും സംസ്ഥാനത്തിന് ഭീമമായ നികുതി നഷ്ടത്തിന് ഇതു വഴിവെക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നികുതിയിൽ സംസ്ഥാന വിഹിതം 14 ശതമാനമാണ്. 1963 ലെ സംസ്ഥാന വിൽപന നികുതി നിയമപ്രകാരം പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വിൽപന നികുതി നിശ്ചയിച്ചിരിക്കുന്നത്. പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുമ്പോൾ നിശ്ചയിക്കുന്ന നികുതി നിരക്കിന് ആനുപാതികമായാണ് വില വ്യത്യാസം ഉണ്ടാകുന്നത്. നികുതി നിരക്ക് കുറച്ചാൽ ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നതിന് വൻ പ്രതിസന്ധി സൃഷ്ടിക്കും.
പൊതുഗതാഗത സംവിധാനങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ, ഓട്ടോ, ടാക്‌സി എന്നിവയ്ക്ക് ഇന്ധന നികുതി സബ്‌സിഡി നൽകുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.