റിയാദ്- സൗദി അറേബ്യയിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ എല്ലാ ജീവനക്കാർക്കും നേരിട്ട് സൗദിയിലേക്ക് വരാമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഇതുവരെ ഇന്ത്യയടക്കം പത്ത് രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരടക്കമുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനാനുമതിയുണ്ടായിരുന്നില്ല. മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമായിരുന്നു അവർക്ക് പ്രവേശനനാനുമതി നൽകിയിരുന്നത്. ഈ പ്രവേശന വിലക്കിൽ ഇപ്പോൾ സ്‌കൂൾ ജീവനക്കാരെ ഒഴിവാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇപ്രകാരം നേരിട്ട് വരാമെന്നും വാക്‌സിനെടുക്കാത്തവര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ പാലിക്കണമെന്നുമെന്നുമാണ് വ്യവസ്ഥ. സൗദിയില്‍ നിന്ന് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഒരു ഡോസ് എടുത്തവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്കും വൊക്കേഷനല്‍ പരിശീലന സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്കും നേരിട്ട് സൗദിയിലേക്ക് വരാവുന്നതാണ്.