മലപ്പുറം-താനൂരിൽ പെട്രോളുമായി പോയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അപകടത്തെ തുടർന്ന് പെട്രോൾ ചോരുന്നതിനാൽ പ്രദേശത്ത്‌നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. താനൂർ നഗരത്തിലാണ് വൈദ്യുതി പോസ്റ്റിൽ ലോറി ഇടിച്ചത്. തുടർന്ന് ടാങ്കർ പൊട്ടി പെട്രോൾ ചോരുകയായിരുന്നു. അപകടാവസ്ഥ ഒഴിവാക്കുന്നതിന് റോഡിൽ മണ്ണിട്ട് മൂടുന്നുണ്ട്. പ്രദേശത്ത്് മഴ പെയ്യുന്നത് ആശ്വാസമാണ്. പ്രദേശത്ത് പൂർണമായും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഈ മേഖലയിലെ കടകൾ അടപ്പിച്ചു. ഗതാഗതവും പൂർണമായും നിരോധിച്ചു.