ജിദ്ദ - ഖത്തർ ലോകകപ്പിനുള്ള അവസാന ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ ജപ്പാനുമായും ചൈനയുമായും നടക്കുന്ന സൗദി അറേബ്യൻ ടീമിന്റെ മത്സരങ്ങളിൽ ഗ്യാലറിയുടെ 100 ശതമാനം ശേഷിയിൽ ഫുട്‌ബോൾ പ്രേമികൾക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചതായി സ്‌പോർട്‌സ് മന്ത്രാലയം അറിയിച്ചു. ഈരണ്ടു മത്സരങ്ങളിൽ മാത്രമാണ് അസാധാരണമായി ഗ്യാലറിയുടെ പൂർണ ശേഷിയിൽ ഫുട്‌ബോൾ പ്രേമികൾക്ക് പ്രവേശനം നൽകുകയെന്നും സ്‌പോർട്‌സ് മന്ത്രാലയം പറഞ്ഞു.