തിരുവനന്തപുരം- സർക്കാർ ഖജനാവിൽനിന്ന് അരലക്ഷം രൂപ മുടക്കി കണ്ണട വാങ്ങിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തിൽ. 49,900 രൂപ മുടക്കിയാണ് പി.ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങിയത്. കണ്ണടയുടെ ഫ്രെയിമിന് സർക്കാർ ഖജനാവിൽനിന്ന് 5000 രൂപ മാത്രമേ ഈടാക്കാവൂ എന്ന നിയമമുള്ളപ്പോഴാണ് വൻ തുക മുടക്കി സ്പീക്കർ കണ്ണട വാങ്ങിയത്. എന്നാൽ ഡോക്ടർ നിർദ്ദേശിച്ച കണ്ണടയാണ് വാങ്ങിയതെന്ന് സ്പീക്കർ പ്രതികരിച്ചു. നേരത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ കാൽ ലക്ഷത്തിലേറെ രൂപ മുടക്കി കണ്ണട വാങ്ങിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറും കണ്ണട വിവാദത്തിൽ പെട്ടത്.