കൊച്ചി: എന്ത് അടിസ്ഥാനത്തിലാണ് മോൻസന് പോലീസ് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി . പോലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരം ആളുകളിൽ വിശ്വാസ്യത ഉണ്ടാക്കുകയാണ് ചെയ്യുകയെന്നും കോടതി പറഞ്ഞു. പോലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മോൻസന്റെ മുൻ ഡ്രൈവർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പോലീസിനെതിരെ പരാമർശങ്ങൾ.നടത്തിയത്.
മോൻസനുമായി അടുപ്പമുള്ള പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട്. ഒട്ടേറെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആരോപണ വിധേയരായ കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങനെ കാര്യക്ഷമമാകുമെന്നും കാടതി ചോദിച്ചു.
പോലീസുകാർ മോൻസന്റെ വീട്ടിൽ പോയപ്പോൾ എന്തുകൊണ്ട് നിയമലംഘനങ്ങൾ കണ്ടില്ലെന്നും ജഡ്ജി ചോദിച്ചു.
മോൻസന്റെ വീട്ടിൽ ആനക്കൊമ്പ് കാണുബോൾ അത് എവിടെ നിന്ന് കിട്ടി എന്ന് പോലീസ് ് അന്വേഷിക്കണ്ടതല്ലെയെന്നും കോടതി ചോദിച്ചു. നേരത്തെ ഇയാളെ കുറിച്ച് എന്ത് കൊണ്ട് അന്വേഷിച്ചില്ല എന്നതിനെക്കുറിച്ച് അറിയിക്കാൻ ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തു.